തിരുവനന്തപുരം. കഞ്ചാവിനെ കടത്തിവെട്ടുന്ന തരത്തിൽ കേരളത്തിൽ മയക്ക് മരുന്നിൻ്റെ വ്യാപനം ശക്തമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാരവൻ ആണെങ്കിലും ഡി ജെ പാർട്ടി ആണെങ്കിലും ഏത് സിനിമ നടൻ ആണെങ്കിലും നടപടി എടുക്കും. ഇതിൽ രാഷ്ട്രീയമില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ എടുത്ത കേസുകളുടെ എണ്ണം ആഭ്യന്തരമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓപ്പറേഷൻ തൂഫാനിൽ വമ്പന്മാർക്കും സാധാരണക്കാർക്കും ഒരേ നടപടി എന്ന് രമേശ് ചെന്നിത്തല. കാരവനിലോ ഡിജെ പാർട്ടിയിലോ എവിടെയായാലും മയക്ക് മരുന്ന് ഉപയോഗമുണ്ടെങ്കിൽ പിടികൂടും .
ജൂൺ 2 മുതൽ ജൂൺ 17 വരെ ഓപ്പറേഷൻ തൂഫാനിൽ 2954 കേസുകൾ രജിസ്റ്റർ ചെയ്തു. 3176 പേരെ അറസ്റ്റ് ചെയ്തു എന്നും ചെന്നിത്തല പറഞ്ഞു.
മയക്ക് മരുന്നു കേസുകളിൽ സോഴ്സ് ആണ് പ്രധാനം. അതിനാൽ തൂഫാനിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി കത്തയച്ചു.
നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിൽ വരുന്ന സോഴ്സ് റൂട്ട് എന്നിവ കണ്ടെത്താൻ രഹസ്യമായ നീക്കം നടത്തുന്നു എന്നും ചെന്നിത്തല പറഞ്ഞു.
കുട്ടികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാൻ കഴിയണം. വിദ്യാഭാസ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യും. മയക്ക് മരുന്ന് വിൽപ്പനക്കാർ സമർത്ഥന്മാരാണ് എന്നും രാഷ്ട്രീയമില്ലാതെ എല്ലാവരും ഭാവി തലമുറയ്ക്കായി ഒരുമിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു




































