26.6 C
Kollam
Monday 21st September, 2026 | 07:59:57 PM
Home Lifestyle Entertainment അമ്മ ഇടപെട്ടു, വിവാഹമോചനം വേണ്ട; എനിക്ക് ഡിവോഴ്സ് വേണ്ട, തുടർന്ന് പോകാൻ താത്പര്യമെന്ന് സംഗീത

അമ്മ ഇടപെട്ടു, വിവാഹമോചനം വേണ്ട; എനിക്ക് ഡിവോഴ്സ് വേണ്ട, തുടർന്ന് പോകാൻ താത്പര്യമെന്ന് സംഗീത

vijay sangeetha
vijay sangeetha

വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീർപ്പിലായി. വിജയിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് വ്യക്തമാക്കിയ സംഗീത, ചെംഗൽപേട്ട് കുടുംബ കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു എന്നും റിപ്പോർട്ട്. ഇരുവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും സംഗീത ഈ വിവാഹത്തിൽ നിന്നും പിന്മാറില്ല എന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

വളരെക്കാലമായി മാധ്യമശ്രദ്ധയിലായിരുന്ന ഈ കേസിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് ഹർജി വീണ്ടും പരിഗണിച്ചപ്പോഴാണ് സംഗീത നിലപാട് വ്യക്തമാക്കിയത്.