27.6 C
Kollam
Monday 21st September, 2026 | 06:52:20 PM
Home News Breaking News ഓണക്കാലത്ത് 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഓണക്കാലത്ത് 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും 112 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ സെന്‍ട്രല്‍, താംബരം, ചെന്നൈ എഗ്‌മോര്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍നിന്ന് കൊല്ലത്തേക്കും തിരുവന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ ഉള്ളത്.

ഇതിനു പുറമേ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലപ്പള്ളി, എന്നിവിടങ്ങളില്‍നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.