26.6 C
Kollam
Monday 21st September, 2026 | 07:36:49 PM
Home News Breaking News എംജി വിസിക്ക് തിരിച്ചടി; ദേശീയ കോണ്‍ഫറന്‍സിന് നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട ഉത്തരവിന് സ്റ്റേ

എംജി വിസിക്ക് തിരിച്ചടി; ദേശീയ കോണ്‍ഫറന്‍സിന് നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട ഉത്തരവിന് സ്റ്റേ

കൊച്ചി: ദേശിയ കോണ്‍ഫറന്‍സിന് നല്‍കിയ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട എംജി സര്‍വകലാശാല വിസിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോണ്‍ഫറന്‍സിന്റെ പോസ്റ്ററില്‍ പാറ്റയുടെയും ഡല്‍ഹിയില്‍ നടന്ന സിജെപിയുടെ സമരത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുവദിച്ച 2.81 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് വിസി ഉത്തരവിറക്കിയത്.

വിസിക്കും സര്‍വകലാശാലയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സെമിനാറിന്റെ പ്രചാരണ പോസ്റ്ററില്‍ പാറ്റ ഇടംപിടിച്ചത്. യൂണിവേഴ്സിറ്റി കോഡ് ഓഫ് കണ്ടക്ടിന് വിരുദ്ധമാണ് ഫ്ളക്സ്. സര്‍വകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പരിപാടിയിലും രാഷ്ട്രീയം അനുവദിക്കുന്നതല്ലെന്ന് കാട്ടി വിസിയുടെ നിര്‍ദേശപ്രകാരം സര്‍ക്കുലറും ഇറക്കി.

ഈ സര്‍ക്കുലറിനെതിരെ അക്കാദമിക് സമൂഹം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്താണ് എംജി സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.