Home News Breaking News കാലടി സർവകലാശാല: സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ് എഫ് ഐ; നിരാഹാര സമരം തുടരും

കാലടി സർവകലാശാല: സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ് എഫ് ഐ; നിരാഹാര സമരം തുടരും

Advertisement

കൊച്ചി:കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവും സസ്പെൻഷൻ നടപടികളും പരീക്ഷാനുമതി നിഷേധവും മൂലം ഉടലെടുത്ത പ്രതിസന്ധി അതിരൂക്ഷം. സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാല സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. നാലാം തീയതിയാണ് സെമസ്റ്റർ പരീക്ഷകൾ തുടങ്ങുന്നത്. അതിനിടെ, വിദ്യാർഥികൾ ഇന്നുമുതൽ നിരാഹാര സമരം ആരംഭിച്ചു

സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. ഇതിനിടെയാണ്, വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഒക്ടോബർ 30 ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ വി.സിയും സിൻഡിക്കേറ്റും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സസ്പെൻഷനിലായ 16 പേരിൽ 12 പേർ രക്ഷകർത്താക്കളുമായി എത്തി മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ് എഫ് ഐ നേതാക്കൾ രംഗത്തെത്തി. മാപ്പ് പറയുന്ന പ്രശ്നമില്ലെന്നും നിരാഹാരം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു വിദ്യാർത്ഥികൾ അക്രമം നടത്തിയിട്ടില്ലന്നും സഞ്ജീവ് പറഞ്ഞു. ശേഷിക്കുന്ന 4 പേർ എസ് എഫ് ഐ ഭാരവാഹികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here