28.3 C
Kollam
Wednesday 7th October, 2026 | 09:07:32 PM
Home News Breaking News ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read: പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെ യു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല

കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാ​ഗ്രത നിർദേശം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതോടുകൂടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കുട്ടികൾക്ക് രോ​ഗം വ്യാപിച്ചതോടെയാണ് ക്യാമ്പസ് അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here