Advertisement
കാസര്‍കോട് ബേക്കലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ബേക്കല്‍, കുന്നില്‍ ഖിളിരിയ നഗറിലെ കെ എ മുര്‍താസയുടെ 42 ദിവസം പ്രായമുള്ള മകളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതിനെതുടര്‍ന്ന് കോട്ടിക്കുളത്തെ സ്വകാര്യ ആശുപ്രതിയിലേക്ക് എത്തിക്കുകയായിരുന്നു.
ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. മുലപ്പാലും വായുവും തൊണ്ടയില്‍ കുരുങ്ങിയതാണ് മരണ കാരണമന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




























