Home News Breaking News കനത്ത മഴ: കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച (8-8-26) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ആണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ , ട്യൂ​ഷ​ൻ സെ​ന്‍റു​ക​ൾ എ​ന്നി​വ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

കാസർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളജ്കൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here