26.6 C
Kollam
Monday 21st September, 2026 | 09:44:19 PM
Home News Kerala ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതിക്കും വാഹനയുടമയായ ഭര്‍ത്താവിനും പിഴ

ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതിക്കും വാഹനയുടമയായ ഭര്‍ത്താവിനും പിഴ

പാലക്കാട്: ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതിക്കും വാഹനയുടമയായ ഭര്‍ത്താവിനും ആലത്തൂര്‍ സബ് ആര്‍ടിഒ ഓഫീസ് 5000 രൂപ വീതം 10,000 രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിനുമാണ് പിഴയിട്ടത്.

പരീക്ഷാകേന്ദ്രത്തിലേക്ക് ഇവര്‍ വാഹനം ഓടിച്ചുവരുന്നത് മോട്ടോര്‍ വാഹനവകുപ്പ് അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോള്‍ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും.

1988-ലെ മോട്ടോര്‍വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂര്‍ ജോയിന്റ് ആര്‍ടിഒ കെ ആര്‍ രാജു വ്യക്തമാക്കി.