27.1 C
Kollam
Wednesday 9th September, 2026 | 09:13:47 AM
Home News National വിജയ്‌യുമായുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്ന് ഭാര്യ സംഗീത

വിജയ്‌യുമായുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്ന് ഭാര്യ സംഗീത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്ന് ഭാര്യ സംഗീത. ചെങ്കല്‍പട്ട് കുടുംബ കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. നിലവില്‍ ലണ്ടനിലുള്ള സംഗീത വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരായത്. അതേസമയം, തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.
സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള തുടര്‍നിയമനടപടികള്‍ പിന്നീട് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഹരിക്കാനാകാത്ത അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഗീത നേരത്തെ വിവാഹമോചന ഹര്‍ജി നല്‍കിയത്. ജീവനാംശവും ദമ്പതികളുടെ നീലാങ്കരൈയിലെ വസതിയില്‍ താമസിക്കാനുള്ള അവകാശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.