Home News Local ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്: ജില്ലാ കളക്ടര്‍

ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്: ജില്ലാ കളക്ടര്‍

തീരപ്രദേശത്ത് ഓഗസ്റ്റ് 8 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സനായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. ഓഗസ്റ്റ് 8 വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും ജാഗ്രതനിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശനിവാസികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here