Home News Local മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും: മന്ത്രി ഷിബു ബേബിജോണ്‍

മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും: മന്ത്രി ഷിബു ബേബിജോണ്‍

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍. ഗൗതമിന്റെ അമ്മ രേഷ്മയെ സന്ദര്‍ശിച്ചതിനു ശേഷമാണ് അറിയിച്ചത്.
കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളും തിരച്ചിലിനായുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുകയാണ്. കടല്‍ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവുറ്റ സംവിധാനങ്ങളും പരിഗണനയിലാണ്. മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ശ്രമിക്കും.

മറൈന്‍ എയര്‍ ആംബുലന്‍സുകള്‍ ദുരന്തമുഖങ്ങളില്‍ ലഭ്യമാക്കും. ജില്ലയിലെ തീരമേഖലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
(പി.ആര്‍.കെ നമ്പര്‍ 2483/2026)

ഗൗതം കൃഷ്ണയ്ക്കായി തിരച്ചില്‍ ഊര്‍ജിതം; ഏകോപനനടപടികളുമായി ഫിഷറീസ് വകുപ്പ്

കടലില്‍കാണാതായ ഗൗതംകൃഷ്ണയ്ക്കായി ഊര്‍ജിതതിരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിപ്പ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലിസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിങ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലിസ് ബോട്ടുകള്‍ തുടങ്ങിയസംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍. ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തിരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്; ആവശ്യമായ പിന്തുണയും നല്‍കിവരുന്നു. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തിരച്ചില്‍മേഖലകള്‍ വ്യാപിപ്പിച്ചു. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപജില്ലകളിലേക്കും ജാഗ്രതനിര്‍ദേശങ്ങള്‍ നല്‍കി. ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഏകോപനനടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് അഡിഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here