28.7 C
Kollam
Thursday 24th September, 2026 | 06:19:52 PM
Home News Breaking News എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടക്കുന്നതെന്നും ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യുമെന്നും ഗൗതമിന്‍റെ വീട്ടിലെത്തിയ...

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടക്കുന്നതെന്നും ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യുമെന്നും ഗൗതമിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി

നീണ്ടകര. ഒരു കാലത്തും നടത്താത്ത തിരച്ചിൽ നടത്തുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കടലില്‍ കാണാതായ ഗൗതമിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടക്കുന്നത്. ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യും
പ്രശ്‌ന പരിഹാരത്തിന് അടിയന്തര സംവിധാനം, SOP ഉടൻ. തിരച്ചിലിൽ വീഴ്ച ഉണ്ടായിട്ടില്ല. തുടക്കം മുതൽ പരിശോധന നടത്തി
കോസ്റ്റൽ പോലീസിനെ നവീകരിക്കും. പ്രാചീന അറിവിനെ കൂടി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓഖിയ്ക്കും പ്രളയത്തിനും ശേഷം ഒന്നും ഉണ്ടായില്ല. അതിന് മാറ്റം ഉണ്ടാകുo. ഇൻഷുറൻസ് ചട്ടം അടക്കം പരിഷ്‌ക്കരിക്കും
തീരശോഷണം അതിഭീകരം. കടൽ ഭിത്തി നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത സ്ഥിതിയാണിവിടെ ,എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ല

താൻ മാപ്പ് പറയണമെന്ന ആവശ്യം : വികാരം ഉൾക്കൊള്ളുന്നു. ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികം. ഭരണകൂടത്തിൻ്റെ തലവൻ മുഖ്യമന്ത്രി ആയതു കൊണ്ട് തനിക് എതിരെ വിമർശനം ഉണ്ടാകുന്നു. മനുഷ്യൻ്റെ വിഷമം എങ്ങനെ നിയന്ത്രിക്കും. അത് മനസിലാക്കുന്നു

ഒരു കാലത്തും ഉണ്ടാകാത്ത ശ്രദ്ധയും ഇടപെടലും ഉണ്ടായിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോൺ , ജില്ലാ കളക്ടർ എന്നിവർ മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അതേസമയം
ഗൗതം കൃഷ്ണനായി ഫിഷറീസും ,കോസ്റ്റൽ പോലീസും , മറൈൻ എൻഫോഴ്സ്മെൻ്റും നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്.