28.7 C
Kollam
Thursday 24th September, 2026 | 05:19:39 PM
Home News Breaking News പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക് സഭയും രാജ്യസഭയും നിർത്തിവച്ചു

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക് സഭയും രാജ്യസഭയും നിർത്തിവച്ചു

ന്യൂഡെല്‍ഹി.പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക് സഭയും രാജ്യസഭയും ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നിർത്തിവച്ചു. സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി തേടി കോൺഗ്രസ് എം പി മാണിക്കം ടാഗോർ ലോക്സഭയിൽ പ്രമേയം കൊണ്ടുവന്നു. അയോധ്യ സംഭാവനക്കൊള്ളയിൽ ചർച്ച വേണമെന്ന് കെ സി വേണുഗോപാൽ എംപിയും ആവശ്യപ്പെട്ടു.

വിവാദമായ വിദേശ സംഭാവനാ നിയന്ത്രണ ബിൽ ഇന്ന് ചർച്ചയ്ക്കെടുക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ട്രിബ്യൂണലുകളുടെ പരിഷ്കാരത്തിനുള്ള ബില്ലും ഇന്ന് അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു. രാജ്യസഭ ചേരും മുൻപ് പ്രതിപക്ഷ നേതാക്കൾ മല്ലികാർജുൻ ഖർഗെയുടെ ചേംബറിൽ യോഗം ചേർന്നു. അമിത് ഷായുടെ മറുപടി ലഭിക്കും വരെ പ്രതിഷേധം തുടരാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.