28.7 C
Kollam
Thursday 24th September, 2026 | 04:33:40 PM
Home News Kerala സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഏകതാനഗറിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സന്ദര്‍ശിച്ച് മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ്, ബിജെപി നേതാവ് സി.ജി രാജഗോപാല്‍ (മുത്തു) എന്നിവരും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാനാണ് മമ്മൂട്ടി ഗുജറാത്തിലെത്തിയത്. കെവാഡിയയിലെ ഏകതാനഗറിലായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങ്. രാജ്യതലസ്ഥാനത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ പുരസ്‌കാര വിതരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ ചടങ്ങ് ഗുജറാത്തിലാക്കിയത്.
ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വിഡിയോ സ്റ്റാച്യു ഓഫ് യൂണിറ്റി ഔദ്യോഗികമായി തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചടങ്ങില്‍ മമ്മൂട്ടിക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പാണ്. മമ്മൂട്ടിക്കും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ് അനന്ത് നാഗിനും ഗായിക വൈക്കം വിജയലക്ഷ്മിക്കും വേണ്ടി സദസ്സ് എഴുന്നേറ്റ് നിന്നാണ് കൈയടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here