29.6 C
Kollam
Thursday 24th September, 2026 | 03:51:05 PM
Home News National സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

പട്‌ന: ബിഹാറിലെ സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതായും ആരോപണമുണ്ട്. ദിവസങ്ങൾക്കിടെ ജാമുയിയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സമസ്തിപൂരിലും അതിക്രമം നടന്നത്.

ജഗത്സിംഗ്പൂരിലൂടെ പെൺകുട്ടിയും സുഹൃത്തും യാത്ര ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാനായി വഴിയിൽ നിർത്തിയപ്പോഴാണ് സംഭവം. ഇതിനിടെ പ്രദേശവാസികളായ ചിലർ സ്ഥലത്തെത്തുകയും ബൈക്കിലെത്തിയ സംഘം ഇരുവരെയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തു.

പെൺകുട്ടിയെ സംഘം അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. തുടർന്ന് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായും പരാതിയുണ്ട്. സംഘം പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്കുമുമ്പാണ് ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിൽ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here