Home News Breaking News വനിതാ സംവരണ ഭേദഗതി ബിൽ! ശക്തമായ തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ അവതരണാനുമതി

വനിതാ സംവരണ ഭേദഗതി ബിൽ! ശക്തമായ തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ അവതരണാനുമതി

Advertisement

ശക്തമായ ഭരണ-പ്രതിപക്ഷ വാക്പോരിനും വോട്ടെടുപ്പിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.

ബിൽ ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്ന് കെ.സി. വേണുഗോപാലും, ബിൽ ആശങ്കാജനകമാണെന്ന് കെ. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. ബിൽ പിൻവലിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും, ഉയർന്നുവന്ന വിമർശനങ്ങൾക്ക് ചർച്ചവേളയിൽ മറുപടി നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

Advertisement