തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06555), ഓഗസ്റ്റ് രണ്ടിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06556) എന്നിവയാണ് റദ്ദാക്കിയത്.
ഓഗസ്റ്റ് ഒന്നിനും രണ്ടിനും മൂന്നിനുമുള്ള മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ 105 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.
Home News Breaking News ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി




























