അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് കായികതാരങ്ങൾക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 404 ഒഴിവുണ്ട്. വിവിധ കായികയിനങ്ങളിലായാണ് ഒഴിവുകൾ. വനിതകൾക്കും അപേക്ഷിക്കാം.
കായികയിനങ്ങൾ
ആർച്ചറി-14, അത്ലറ്റിക്‌സ്-42, അക്വാട്ടിക്‌സ്-14, ബോക്‌സിങ്-18, ബാസ്‌കറ്റ് ബോൾ-21, ബാഡ്മിന്റൺ-6, സൈക്ലിങ്-4, അക്വസ്ട്രിയൻ-5, ഫെൻസിങ്-10, ഫുട്‌ബോൾ-22, ജിംനാസ്റ്റിക്‌സ്-4, ഹോക്കി-28, ഹാൻഡ്‌ബോൾ-16, ജൂഡോ-12, കബഡി-12, കരാട്ടെ-14, കയാക്കിങ്/ കാനോയിങ്-27, പെൻകാക്ക്-16, പവർലിഫ്റ്റിങ്-4, റോവിങ്-13, ഷൂട്ടിങ്-4, ടേബിൾ ടെന്നിസ്-6, തെയ്ക്വാൻഡോ-16, വോളിബോൾ-14, റസ്ലിങ്-27, വുഷു-16, വെയ്റ്റ് ലിഫ്റ്റിങ്-13, യോഗാസനം-6.
വിദ്യാഭ്യാസ യോഗ്യത
പത്താംക്ലാസ് വിജയം/ തത്തുല്യം.
അപേക്ഷ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴ്. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനും recruitment.ssb.gov.in സന്ദർശിക്കുക.






























