കൊച്ചി. മുഖ്യമന്ത്രിയേ അപകീർത്തിപ്പെടുത്തി എന്ന കേസിൽ ആന്റോ അഗസ്റ്റിനിലേക്ക് അന്വേഷണം ഉടന്‍ കടന്നേക്കും. വ്യാജവാര്‍ത്ത സൃഷ്ടിച്ച് നാടിനെ ഒന്ന് ആട്ടിഉലയ്ക്കാനുള്ള വലിയ പ്ളോട്ടിനു പിന്നിലെ ലക്ഷ്യം കണ്ടെത്തുക എന്നതാണ് അന്വേഷകര്‍ ലക്ഷ്യമിടുന്നത്. വനിതയെ ഇറക്കി മുമ്പോരു യുഡിഎഫ് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയതുപോലെ ചില ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തിലെത്തിക്കാനാണ് ശ്രമം. പാളിപ്പോവുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഒരു വലിയ ഗൂഡാലോചനയാണ് ആന്റോയുടെ പ്രസ്താവനയിലൂടെ വന്നതെന്നാണ് അഭ്യൂഹം
അന്വേഷണം ഇപ്പോഴും തുടരുകയാണ്… കേസിലെ ഒന്നാം പ്രതിയായ ആൻ്റോ അഗസ്റ്റിനേ വിശദമായി ചോദ്യം ചെയ്ത ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് കളമശ്ശേരി പോലീസ്.. പരാതിക്കിടയാക്കിയ പ്രസ്താവനയുടെ തെളിവുകൾ ഇതുവരെ പോലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.. ആന്റോയെ ചോദ്യം ചെയ്ത ശേഷം ആയിരിക്കും കുറച്ചുകൂടി വിവരങ്ങൾ ലഭിക്കുക.
മുഖ്യമന്ത്രിയുമായി സംബന്ധിച്ച് ചില രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നുള്ള ആരോപണത്തിൽ ആരോപിച്ച രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കളമശ്ശേരി പോലീസ്.. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.. അന്വേഷണം വേഗത്തിൽ തീർക്കണമെന്ന് ആഭ്യന്തരവകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്..
മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും ആന്റോയെ ചോദ്യംചെയ്യാൻ വിളിക്കേണ്ടത് ഉണ്ടോ എന്ന് കാര്യത്തിൽ തീരുമാനമെടുക്കുക.
































