തിരുവനന്തപുരം.സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധിയും പരിഹാര നിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറും. കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം തയാറാക്കിയ റിപ്പോർട്ടിൽ ആണവനിലയ സാധ്യതയും, പുതിയ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
അടുത്ത പത്ത് വർഷത്തെ വൈദ്യുതി ലഭ്യതയും സോളർ വഴിയുള്ള സ്വയം പര്യാപ്‌തത നിർദേശങ്ങളുമുണ്ട്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് പഠന റിപ്പോർട്ടിൻ്റെ ലക്ഷ്യം. കടുത്ത ഊർജ പ്രതിസന്ധിയിൽ ഇന്നലെയും ( ചൊവ്വ ) രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായി. വൈകീട്ട് 6.45 നും രാത്രി പത്തിനുമിടയിലായിരുന്നു നിയന്ത്രണം. മഴ കനക്കുന്നതും കേന്ദ്ര വിഹിത വൈദ്യുതി ലഭ്യത കൂടുന്നതും വരും ദിവസങ്ങളിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.

































