27.1 C
Kollam
Sunday 13th September, 2026 | 11:44:45 PM
Home News Kerala കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് മന്ത്രി ഷിബു ബേബി ജോണ്‍

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് മന്ത്രി ഷിബു ബേബി ജോണ്‍

കൊല്ലം: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു ബേബി ജോണ്‍. കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാടാണുള്ളതെന്നും വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. അദ്ദേഹത്തിന് പറയാന്‍ അവകാശം ഇല്ലെന്ന് പറയാനാകില്ല.

യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവര്‍ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. യാഥാത്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയില്‍ എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

also read.