വനം മന്ത്രി ഷിബു ബേബി ജോണിനെ മയക്കുവെടി വെയ്ക്കണമെന്ന് സിപിഐഎം നേതാവ്. മന്ത്രിയ്ക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്നും സിപിഎം കോന്നി ഏരിയ കമ്മറ്റി അംഗം വർഗീസ് ബേബി. ESA വിഷയത്തിൽ സി പി ഐ എം പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഹർത്താലിനിടെയായിരുന്നു വിവാദ പരാമർശം
പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ട പത്തനംതിട്ടയിലെ 7 വില്ലേജുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം സംഘടിപ്പിച്ച ഹർത്താലിന്റെ ഭാഗമായി അരുവാപ്പുലത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സംസാരികുമ്പോഴായിരുന്നു സിപിഎം കോന്നി ഏരിയ കമ്മറ്റി അംഗം വർഗീസ് ബേബി വനം മന്ത്രിയ്കെതിരെ ആഞ്ഞടിച്ചത്.
വന്യജീവി ശല്യം സംബന്ധിച്ച് നിയമസഭയിലെ അടിയന്തിര പ്രമേയത്തിന് മന്ത്രി നൽകിയ പരിഹാസരൂപേണയുള മറുപടി വിവാദമായിരുന്നു. കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനെ ലക്ഷ്യംവെച്ചായിരുന്നു മന്ത്രിയുടെ പരമാർശം എന്നാരോപിച്ചായിരുന്നു വിവാദം. പിന്നീട് ഗവിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വിശദീകരണവുമായി രംഗത്തെത്തി. നല്‍കി. താന്‍ സഭയില്‍ ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെന്നുമായിരുന്നു പറഞ്ഞത് ജനീഷ് കുമാറിനെ ഉദ്ദേശിച്ചായിരുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ മന്ത്രിക്കെതിരായ പ്രതിഷേധം സി പി ഐ എം താല്ക്കാലികമായി അവസാനിപ്പിചെങ്കിലും ESA വിഷയം വനമന്ത്രിക്കെതിരെ കൂടി തിരിക്കാനാണ് സിപിഐ എം നീക്കം.
































