മനുഷ്യ-വന്യജീവി സംഘർഷങ്ങളിലെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കി വനം വകുപ്പ്. ചികിത്സാ ധനസഹായവും ആശ്രിതർക്കുള്ള നഷ്ടപരിഹാരവും 25 ശതമാനം കൂട്ടി. വന്യജീവി ആക്രമണത്തിലൂടെ ഉണ്ടാകുന്ന മരണത്തിന് നിലവിലുള്ള 14 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി വർധിപ്പിച്ചു. പാമ്പ്,തേനീച്ച,കടന്നൽ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയെന്നത് 5 ലക്ഷം രൂപയായി ഉയർത്തി. ആക്രമണത്തിൽ 40% മുതൽ 60% വരെ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയെന്നത് 2.5 ലക്ഷം രൂപയായി മാറ്റി.
60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 2,50,000 രൂപയെന്നത് 3,12,500 രൂപയായി വർധിപ്പിച്ചു. ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,250,00 രൂപ വരെ ലഭിക്കും..





























