മലപ്പുറം വൈലത്തൂരിൽ തീ തുപ്പും വാഹനങ്ങളുമായി മോട്ടോർ ഷോ. വെള്ളിയാഴ്ച്ചയാണ് ഒരു കൂട്ടം യുവാക്കൾ നിയമ വിരുദ്ധമായി മോട്ടോർ ഷോ നടത്തിയത്. ലഹരി വിരുദ്ധ കാമ്പയിൻ എന്ന പേരിലായിരുന്നു മോട്ടോർ ഷോ .
നിയമവിരുദ്ധ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ, 15 ആഡംബര വാഹനങ്ങളും അന്യ സംസ്ഥാന രജിസ്ടേഷനുള്ളത്.തീ തുപ്പും കാറിന് രജിസ്ടേഷൻ നമ്പറും ഇല്ല.10 ലധികം കാറുകൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റുമി ല്ല. അങ്ങനെ സർവത്ര നിയമ ലംഘനമാണ് മോട്ടോർ ഷോയുടെ പേരിൽ റോഡിൽ നടന്നത്.4×4 എന്ന കൂട്ടായ്മയാണ് മോട്ടോർ ഷോ നടത്തിയത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ പ്രചാരണത്തിൻ്റെ ഭാഗമാണ് പരിപാടിയെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. ഉദ്ഘാടകനായി എത്തിയത് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥരുടെ വിശദീകരണം





























