26.8 C
Kollam
Sunday 25th October, 2026 | 09:46:46 PM
Home News Local പോരുവഴിയിൽ ആഴമേറിയ കിണറ്റിൽ അകപ്പെട്ട യുവതിക്ക് രക്ഷകനായി സഹോദരൻ

പോരുവഴിയിൽ ആഴമേറിയ കിണറ്റിൽ അകപ്പെട്ട യുവതിക്ക് രക്ഷകനായി സഹോദരൻ

rep image
Advertisement

ശാസ്താംകോട്ട:45 അടി ആഴം,10 അടിയോളം വെള്ളം.ആഴമേറിയ കിണറ്റിൽ നിന്നും ജീവനുവേണ്ടി നിലവിളി ഉയർന്നപ്പോൾ സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് സഹോദരിയുടെ ജീവൻ രക്ഷിക്കാനായി ആ യുവാവ് കിണറ്റിലേക്ക്.വെള്ളത്തിൽ താഴ്ന്നു പോകാതെ യുവതിയെ ഏറെ സമയം പിടിച്ചു നിർത്തി.ഒടുവിൽ പഞ്ചായത്ത് അംഗം റിഷാദ് അറിയിച്ചതിനെ തുടർന്ന് ശാസ്‌താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് ഇരുവരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

പോരുവഴി പള്ളിമുറിയിലാണ് സംഭവം.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ പ്രമോദ് കിണറ്റിൽ ഇറങ്ങി യുവതിയെ സേനയുടെ വലയ്ക്ക് ഉള്ളിൽ ഇറക്കി സുരക്ഷിതമാക്കി.തുടർന്ന് റോപ്പിന്റെ സഹായത്താൽ ആദ്യം സഹോദരനെയും,തുടർന്ന് യുവതിയെയും സുരക്ഷിതമായി കിണറ്റിന് പുറത്ത് എത്തിച്ചു.പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ യുവതി വീഴുകയായിരുന്നു.ശാസ്താംകോട്ട അഗ്നി രക്ഷാനിരത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ വിപിൻ,രതീഷ് കുമാർ,പ്രമോദ്,അരുൺ ആർ.വി,ശ്രീകുമാർ,ബിജു കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here