കൊല്ലം. കർഷകർ ശത്രുക്കൾ അല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ഷിബു ബേബി ജോൺ
വനപാലകരും – കർഷകരും സഹരിച്ച് മുന്നോട്ട് പോയാൽ വനാതൃർത്തിയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയും.കർഷകരുടെ പ്രശ്നങ്ങളിൽ വളരെ പ്രധാന്യത്തോട്ടെ ഇടപെടണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഉപദേശം.അതിർത്തി കാക്കുന്ന പട്ടാളത്തിന് സമാനമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
വനാതിര്‍ത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യം വേണ്ടത് കർഷകരും വനപാലകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണെന്ന ആമുഖത്തോടെയായിരുന്നു മന്ത്രി ഷിബു ബേബി ജോൺ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തത്.
കർഷകരുടെപ്രശ്നങ്ങളിൽ സെൻസിറ്റീവ് ആയി ഇടപെടാൻ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഉപദേശം.
കർഷകർ ശത്രുക്കൾ അല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ഷിബു ബേബി ജോൺ
വനപാലകരും – കർഷകരും സഹരിച്ച് മുന്നോട്ട് പോയാൽ വനാതൃർത്തിയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയും.ഫോറസ്റ്റ് ഉദ്യോഗസ്ഥരും – കർഷകരും എന്ന് സഹരിക്കുന്നോ അന്ന് പല അജൻഡകളും ഇല്ലാതാകും.
വന്യജീവി പ്രശ്നത്തിൽ എല്ലാ പരിഹാരവും.വനംവകുപ്പിന് മാത്രമായി കണ്ടെത്താൻ കഴിയില്ല. അതിന് കർഷകരെയും, തദ്ദേശ സ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.വനംവകുപ്പിനെ പരിഷ്കരിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
പരിമിതികൾക്ക് ഉള്ളിൽ നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് വനപാലകരെന്നും മന്ത്രി കൂട്ടിച്ചേർത്തു
ചിന്നക്കനാലിലെ കാട്ടാന പ്രശ്‌നത്തിൻ്റെ പ്രധാന കാരണം ആനത്താര നഷ്‌ടപ്പെടുത്തിയ മാറി മാറി വന്ന സർക്കാരുകളുടെ നിലപാടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വനം വകുപ്പ് രൂപീകരിക്കുന്ന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ ആദിവാസി ചെറുപ്പക്കാർക്ക് ആദ്യ പരിഗണന നൽകുമെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. എല്ലാം ചെയ്യുമ്പോഴും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മനോഭാവം . വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്നും അതിൽ മാറ്റം ഉണ്ടാകണമെന്നും മന്ത്രിയുടെ ഓർമ്മിപ്പിച്ചു
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സുവർണ്ണ ജൂബിലി സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഷിബു ബേബി ജോൺ.



























