26.2 C
Kollam
Saturday 18th July, 2026 | 08:14:55 PM
Home News Local ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ച് നാട്

ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ച് നാട്

ശാസ്‌താംകോട്ട:കേരള എൻജിഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അർത്തിയിൽ സമീർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡൻ്റ് എ.ഷബീർ മുഹമ്മദ അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ആർ.രാജീവ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശശികുമാർ.വി,ശ്യാംകുമാർ.എസ്,ജില്ലാ ആഡിറ്റർ ശ്രീകാന്ത് മഠത്തിൽ,പൂക്കുഞ്ഞു,വനിതാ ഫോറം ഷീബ ജോയ്,കമ്മറ്റി അംഗങ്ങളായ രഞ്ജു തോമസ്,പീതാംബരൻ,അനൂപ്,നൗഷാദ്, പ്രിയങ്ക ജി,ലക്ഷ്മി ജി നായർ,മഞ്ജുഷ.ആർ,മെർലിൻ ലൂസിയാന,ഗോഡ്വിൻ.എം,സന്തോഷ് കുമാർ,ജയകുമാർ.എസ്,ഗണേഷ് കുമാർ.ആർ,രഞ്ജിനി.എസ്,ബീന, നാസറുദ്ദീൻ.എ,പ്രശാന്ത്.എസ്, ശ്രീലക്ഷ്മി.ആർ,ഹസീന.എൽ,സജിത്ത്.എസ്,ബഷീർ കുഞ്ഞ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.ഗോകുലം അനിൽ,എം.വൈ നിസാർ,ഗോപകുമാർ പെരുവേലിക്കര,എൻ.ശിവാനന്ദൻ,സലാം പനപ്പെട്ടി,ഗീവർഗ്ഗീസ്,സുജീന്ദ്രൻ,ജയൻ പള്ളിയാടി,മോഹനകുമാരൻ,അബ്ദുൽ സലാം പോരുവഴി,അബ്ദുൽ റഷീദ്,ശാസ്താംകോട്ട ഷാജഹാൻ,സാവിത്രി
തങ്കച്ചൻ,അജയൻ കൊട്ടക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്തിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ കല്ലട വിജയൻ,ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള,സൈമൺ വർഗീസ്,നകുല രാജൻ,മായാദേവി,മണി വൃന്ദാവൻ,ഫിലിപ്പ്,പ്രദീപ്,ബോബൻ, ബാബു എന്നിവർ സംസാരിച്ചു.

ശൂരനാട് പള്ളിച്ചന്ത കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ ആഭിഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികവും,ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഐഎൻടിയുസി തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സരസ ചന്ദ്രൻ പിള്ള,അഡ്വ.പി.ജി ഫിലിപ്,വാർഡ് പ്രസിഡന്റ് അനു,രാജു.ജി എന്നിവർ സംസാരിച്ചു.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർമ്മ ദിനമായി ആചരിച്ചു.പതാരം കോൺഗ്രസ് ഭവനിൽ മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം കോൺഗ്രസ് നേതാവ് എ.മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആശാ രമേശ്,ആർഎസ്പി ജില്ലാ കമ്മറ്റി അംഗം എസ്.ബഷീർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം അൻവർ,നേതാക്കളായ സി.സരസ്വതി അമ്മ,കൊമ്പിപ്പിള്ളിൽ സന്തോഷ്,വിജയരാഘവൻ,സമീർ യൂസഫ്,ബി.പ്രേംകുമാർ,മംഗലത്ത് ബാബു,രാജേന്ദ്രൻ പിള്ള,പൂക്കുഞ്ഞ്,എച്ച്,ശിവദാസൻ ,പഞ്ചായത്ത് മെമ്പർമാരായ കലേഷ്, ബിന്ദു സേനൻ,രാജി.ജെ,ഷംനാ നവാസ് തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് കല്ലട അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ വർഗീസ്,കല്ലട വിജയൻ,കല്ലട ചന്ദ്രൻ,നകുല രാജൻ,കോശി അലക്സ്,ശ്രീനാഥ്,ചന്ദ്രസേനൻ,രാജു ലോറൻസ്,ഗോപാലകൃഷ്‌ണ പിള്ള,സജി ജോസഫ്,സതീഷ്,ഷിജു,വിനോദ് വില്യേത്ത്,മണി വ്യന്ദാവൻ,പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here