27.1 C
Kollam
Wednesday 9th September, 2026 | 09:43:09 AM
Home News National വരനെ വിവാഹവേദിയിൽ വച്ച് കുത്തിപ്പരിക്കൽപ്പിച്ച പ്രതികളെ പിടി കൂടിയത് ഡ്രോൺ

വരനെ വിവാഹവേദിയിൽ വച്ച് കുത്തിപ്പരിക്കൽപ്പിച്ച പ്രതികളെ പിടി കൂടിയത് ഡ്രോൺ

അമരാവതി. (മഹാരാഷ്ട്ര) വരനെ വിവാഹവേദിയിൽ വച്ച് കുത്തിപ്പരിക്കൽപ്പിച്ച പ്രതികളെ പിടി കൂടിയത് ഡ്രോൺ. സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ വിവാഹം ചിത്രീകരിക്കുകയായിരുന്ന ഡ്രോൺ ക്യാമറ രണ്ട് കിലോമീറ്റർ ഓളം പിന്തുടർന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെയും അവർ രക്ഷപ്പെട്ട വഴിയും തിരിച്ചറിയാൻ പോലീസിനു കഴിഞ്ഞു്.

പ്രതി രാഘോ ജിതേന്ദ്ര ബക്ഷി ഉടൻ പിടിയിൽ ആകുമെന്ന് പോലീസ് പറയുന്നു. സജൽ റാം എന്ന 22 കാരനാണ് കുത്തേറ്റത്. ഒരു ഡിജെ പാർട്ടിക്കിടെ ഉണ്ടായ സംഘർഷമാണ് പകയ്ക്ക് കാരണം.