27.5 C
Kollam
Tuesday 22nd September, 2026 | 10:04:32 PM
Home News Breaking News റെക്കോര്‍ഡുകള്‍ മറികടന്ന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന കുതിക്കുന്നു…438 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്

റെക്കോര്‍ഡുകള്‍ മറികടന്ന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന കുതിക്കുന്നു…438 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്

തിരുവനന്തപുരം: ചരിത്രത്തിലെ വില്‍പ്പന റെക്കോര്‍ഡുകള്‍ മറികടന്ന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന കുതിക്കുന്നു. സെപ്റ്റംബര്‍ 26ന് നടക്കുന്ന നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളില്‍ 87.68 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു.

500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില്‍പ്പനയിലൂടെ 438 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവാണ് ഭാഗ്യക്കുറി വകുപ്പ് ഇതുവരെ നേടിയത്. മുന്‍വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന റെക്കോര്‍ഡായ 75 ലക്ഷം ടിക്കറ്റുകള്‍ എന്ന നേട്ടത്തെ വളരെ മുന്‍പ് തന്നെ മറികടന്നാണ് ഇത്തവണ തിരുവോണം ബംപര്‍ പുതിയ ചരിത്രം കുറിക്കുന്നത്.

അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കുക എന്ന ലോട്ടറി വകുപ്പിന്റെ ലക്ഷ്യം നറുക്കെടുപ്പ് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഏതാണ്ട് രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിതരണത്തിന് ബാക്കിയുള്ളത്. ലോട്ടറി വില്‍പ്പനയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടമായ അവസാന ദിവസങ്ങളിലേക്ക് കടക്കുന്നതോടെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാക്കിയുള്ള ടിക്കറ്റുകളും ഏജന്റുമാരിലേക്കും വ്യാപാരികളിലേക്കും എത്തിച്ചേരുമെന്നും 90 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പന പൂര്‍ത്തിയാകും. സെപ്റ്റംബര്‍ 26-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം അടക്കം വന്‍ തുകകളുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here