26.1 C
Kollam
Saturday 17th October, 2026 | 08:53:14 PM
Home News Breaking News ആരാണ് കാവ്യ മാരൻ? 409 കോടി രൂപയുടെ ആസ്തി; വിവാഹത്തിന് മോദിയെയും വിജയ്‍യെയും ക്ഷണിച്ചു, വിവിഐപി...

ആരാണ് കാവ്യ മാരൻ? 409 കോടി രൂപയുടെ ആസ്തി; വിവാഹത്തിന് മോദിയെയും വിജയ്‍യെയും ക്ഷണിച്ചു, വിവിഐപി പട

ചെന്നൈ: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമം. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‍‍വ‍ര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും പ്രശസ്ത സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു. സൺ ​ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ കാവ്യ മാരന്റെ വിവാഹം ക്ഷണിക്കാനെത്തിയ വിവരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനുപിന്നാലെ സൺ ടിവിയുടെ സൺ ന്യൂസ് തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു.

Also Read: കരാറുകാരെ വിളിച്ചുവരുത്തി പണപ്പിരിവ്; ഫ്ളാറ്റിലും ലക്ഷങ്ങൾ; കൈക്കൂലിക്കേസിൽ സർക്കാർ എൻജിനീയറെ പിന്തുടർന്ന് പിടികൂടി വിജിലൻസ്

സൺ ​ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കുടുംബാം​ഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ​ഗവർണർ രാജേന്ദ്ര ആർലേക്കർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖർക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളാണ് സൺന്യൂസ് പങ്കുവെച്ചത്.

നവംബർ 11-ന് ​ഗ്രീസിൽവെച്ചാണ് കാവ്യ മാരനും അനിരുദ്ധും വിവാഹിതരാവുകയെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം നവംബർ 21-ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹസത്കാരവും ഉണ്ടാകും.

സൺ ടിവി ​ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന്റെയും സോളാർ ടിവി സിഇഒ കാവേരി കലാനിധിയുടെയും മകളാണ് 34-കാരിയായ കാവ്യ മാരൻ. 1992 ഓ​ഗസ്റ്റ് ആറിന് ചെന്നൈയിലാണ് കാവ്യയുടെ ജനനം. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി. ശേഷം യുകെയിലെ വാർവിക് ബിസിനസ് സ്കൂളിൽനിന്ന് എംബിഎയും സ്വന്തമാക്കി. പിതാവിന്റെ ബിസിനസ് സംരംഭമായ സൺ ടിവി ​ഗ്രൂപ്പിലായിരുന്നു കാവ്യ മാരന്റെയും കരിയർ തുടക്കം. സൺ ടിവി ​നെറ്റ്വർക്കിൽ എക്സിക്യൂട്ടിവ് ഡയറക്ടറാണ് കാവ്യ മാരൻ. 2018-ൽ സൺ ​ഗ്രൂപ്പ് ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏറ്റെടുത്തു. ഇതോടെ കാവ്യ മാരൻ സൺറൈസേഴ്സിന്റെ സിഇഒയായി. സൺ ​ഗ്രൂപ്പ് ചെയർമാനായ കലാനിധി മാരന് ഏകദേശം 24,600 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. കാവ്യ മാരന്റെ വ്യക്തി​ഗത ആസ്തി ഏക​ദേശം 409 കോടി രൂപയുടേതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here