27.2 C
Kollam
Tuesday 17th November, 2026 | 11:07:17 PM
Home News Breaking News തറയിൽ കിടന്ന ഇന്ത്യൻ പതാകയുടെ അടയാളം എടുത്ത് മോദി; പിന്നാലെ ട്രംപിന്റെ പ്രതികരണം

തറയിൽ കിടന്ന ഇന്ത്യൻ പതാകയുടെ അടയാളം എടുത്ത് മോദി; പിന്നാലെ ട്രംപിന്റെ പ്രതികരണം

Advertisement

മനില: ഫിലിപ്പീൻസിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ ഫോട്ടോ സെഷനായി തറയിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പതിച്ച അടയാളം എടുത്തുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘അത് സൂക്ഷിച്ചോളൂ’ എന്ന് പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള ഈ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.

ചൊവ്വാഴ്ച മനിലയിൽ ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക ഫോട്ടോ സെഷനിടെയായിരുന്നു സംഭവം. നേതാക്കൾ നിൽക്കേണ്ട സ്ഥാനം തിരിച്ചറിയുന്നതിനായി തറയിൽ അതത് രാജ്യങ്ങളുടെ പതാകകൾ അടങ്ങിയ അടയാളങ്ങൾ സ്ഥാപിച്ചിരുന്നു. ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച അടയാളം ശ്രദ്ധയിൽപ്പെട്ട മോദി കുനിഞ്ഞ് അതെടുത്ത് പോക്കറ്റിൽ സൂക്ഷിക്കുകയായിരുന്നു. ഇതുകണ്ട ട്രംപ് ‘സേവ് ഇറ്റ്’ എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി സനയെ തകായിച്ചി എന്നിവർക്കൊപ്പമാണ് മോദി ഫോട്ടോ സെഷനിൽ പങ്കെടുത്തത്. 2023ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയും സമാനമായി തറയിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച അടയാളം മോദി എടുത്തുമാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here