28.4 C
Kollam
Tuesday 17th November, 2026 | 10:36:46 PM
Home News Kerala വായ്പ തിരിച്ചടച്ചാലും പിഎംഎൽഎ കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി

വായ്പ തിരിച്ചടച്ചാലും പിഎംഎൽഎ കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി

Advertisement

അനധികൃതമായി നേടിയ വായ്പ തിരിച്ചടച്ചാലും പിഎംഎൽഎ കേസ് ഒഴിവാകില്ലെന്ന് ഹൈക്കോടതി. കരുവന്നൂർ ബാങ്കിൽനിന്ന് രണ്ടര കോടി രൂപ വായ്പയെടുത്ത കേസിലെ പ്രതി എ.ജെ. പോൾസന്റെ ഹർജികൾ തള്ളിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഭാര്യയുടെയും മകനെയും മറ്റു ബന്ധുക്കളുടെയും പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പകൾ ആയിരുന്നു പോൾസൺ എടുത്തത്. വായ്പത്തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയെന്നാണ് ഇ.ഡിയുടെ ആരോപണം. 2025 നവംബറിൽ കുടുംബം പലിശയും കുടിശ്ശികയും ഉൾപ്പെടെ 4.30 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ, തിരിച്ചടവ് പിഎംഎൽഎ പ്രകാരമുള്ള കുറ്റത്തിന്റെ സാധുത ഇല്ലാതാക്കില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നും ഇ.ഡി. പിടിച്ചെടുത്ത രേഖകൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here