സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ നൽകിയ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ നിർദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായതുൾപ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി മറുപടി നൽകിയത്.
പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് സർക്കാർ നോട്ടീസ് നൽകിയതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഇതിന്റെ ഭാഗമായി 15,627 പോസ്റ്റുകൾ നീക്കം ചെയ്തതായും 4,201 പരാതികളിൽ 3,472 എണ്ണത്തിലും നടപടി സ്വീകരിച്ചതായും നിയമസഭയിലെ മറുപടിയിൽ പറയുന്നു. എന്നാൽ, സർക്കാരിന്റെ അറിവോടെയല്ല സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.




























