28.4 C
Kollam
Tuesday 17th November, 2026 | 10:07:38 PM
Home News Breaking News കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകൾ പിടികൂടി

കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകൾ പിടികൂടി

Advertisement

കോട്ടയം. എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന വീര്യം കൂടിയ മരുന്നുകൾ പിടികൂടി. 310 കുപ്പി Mephentermine Sulphate Injection ആണ് പോലീസ് പിടിച്ചെടുത്തത്. അത്യപൂർവ ഘട്ടങ്ങളിൽ ഡോക്ടർമാരുടെ നിർദേശത്തോടെ മാത്രം ഉപയോഗിക്കേണ്ട മരുന്നാണിത്

ഇവ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് മരുന്ന് ശേഖരം കണ്ടെത്തിയത്.ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനെത്തിച്ചതാണെന്ന നിഗമനത്തിൽ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here