ശാസ്താംകോട്ട: അംബേദ്കർ സാംസ്കാരിക സമിതിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ‘ലഹരി മാഫിയക്കെതിരെ സാമൂഹികദൗത്യം’ എന്ന മുദ്രവാക്യം ഉയർത്തി നടത്തിയ സെമിനാർ ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ ജയൻ ഉദ്ഘാടനം ചെയ്തു.
ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തിലും യുവജനങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു . ലഹരി ഉപയോഗം തടയുന്നതിന് കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നുംലഹരി മാഫിയക്കെതിരെ ശക്തമായ ജനകീയ ബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാലവേദി സെക്രട്ടറി ദേവിക അധ്യക്ഷയായി. സമിതി സെക്രട്ടറി സുഭാഷ് എസ് കല്ലട, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രമീള കുമാരി, സാമൂഹികപ്രവർത്തകരായ ഷാജഹാൻ മൂലത്തറ,സുഹൈൽ ട്രൂ ലൈവ്, ബാലവേദി പ്രസിഡൻ്റ് അനഘ എന്നിവർ സംസാരിച്ചു.

































