27.9 C
Kollam
Thursday 10th September, 2026 | 08:44:13 PM
Home News Breaking News ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലെ തീപിടുത്തിൽ ലക്ഷങ്ങളുടെ നഷ്ടം

ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലെ തീപിടുത്തിൽ ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തൽ. വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിനാണ് തീപിടിച്ചത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തിൽ ഒരു ലോറിയും കത്തിനശിച്ചു. സംഭവസമയം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
ഇന്നലെ രാത്രി 10 മണിയോടെ ആണ് കൊപ്ര ആട്ടി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മില്ലിന് തീപിടിച്ചത്. കന്നാസിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന മുഴുവൻ വെളിച്ചെണ്ണയും കത്തിനശിച്ചു. എണ്ണ വലിയതോതിൽ സൂക്ഷിച്ചിരുന്ന സംഭരണികളിലേക്കും തീ പടർന്നതോടെ ആണ് അപകടത്തിൻ്റെ വ്യാപ്തി വർധിച്ചത്. സമീപത്തുള്ള വീടുകളിലേക്കും പുക ഉയരുന്ന സാഹചര്യമുണ്ടായി.