27.9 C
Kollam
Monday 19th October, 2026 | 09:30:27 AM
Home News Breaking News പന്നിയങ്കര MDMA കേസ്കൊല്ലം സ്വദേശിനി ഉൾപ്പടെ രണ്ട് പ്രധാന പ്രതികൾ പിടിയിൽ

പന്നിയങ്കര MDMA കേസ്
കൊല്ലം സ്വദേശിനി ഉൾപ്പടെ രണ്ട് പ്രധാന പ്രതികൾ പിടിയിൽ

കോഴിക്കോട്. പന്നിയങ്കര MDMA കേസ്
സ്ത്രീ ഉൾപ്പടെ രണ്ട് പ്രധാന പ്രതികൾ പിടിയിൽ
168 ഗ്രാം MDMA പിടികൂടിയ കേസിലാണ് അറസ്റ്റ്
തൃശ്ശൂർ ആറ്റൂർ പാറപ്പുറം സ്വദേശി പനലാപ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (35), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശി സാഹില മഹസിൽ വീട്ടിൽ സാഹില (29) എന്നിവരാണ് ഫറോക്ക് എസിപിയുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്

പ്രതികളെ പിടികൂടിയത് ബെംഗളൂരുവിൽ നിന്ന് .കോഴിക്കോട് സിറ്റി പോലീസിന്റെ ക്രൈം സ്ക്വാഡും നാർക്കോട്ടിക് സെല്ലും ചേർന്നാണ് പ്രതികളെ പിടികൂടിയത്

നേരത്തെ അറസ്റ്റിലാ ഒളവണ്ണ സ്വദേശി നവാസിനെ ചോദ്യം ചെയ്തതിൽ നിർണായക വിവരം. നവാസിന് ലഹരി എത്തിച്ചുനൽകിയത് ഫൈസലും സാഹിലയുമെന്ന് പോലീസ്

ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് MDMA എത്തിച്ചതായി പ്രതികളുടെ മൊഴി
ലഹരിവിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിനും ലഹരിക്കും

ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും തേടി പോലീസ് അന്വേഷണം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here