27.5 C
Kollam
Sunday 18th October, 2026 | 11:30:28 PM
Home News Breaking News പുസ്തകങ്ങള്‍ പൂജയ്ക്ക്; അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍

പുസ്തകങ്ങള്‍ പൂജയ്ക്ക്; അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍

കൊല്ലം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജവച്ച് ഭക്തര്‍. ഞായറാഴ്ച വൈകിട്ടാണ് ഈ വര്‍ഷത്തെ പൂജവെപ്പ് ചടങ്ങുകള്‍ നടക്കുന്നത്. സരസ്വതി ദേവിയെ ആരാധിച്ച് ഗ്രന്ഥങ്ങളും പേന, പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങളും പൂജയ്ക്ക് സമര്‍പ്പിച്ചു.
തിങ്കളാഴ്ച ദുര്‍ഗാഷ്ടമിയും ചൊവ്വാഴ്ച മഹാനവമി, ആയുധപൂജ ചടങ്ങുകളും നടക്കും. ബുധനാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും. അന്നാണ് പൂജയെടുപ്പും കുരുന്നുകളുടെ ആദ്യാക്ഷരമെഴുത്തും നടക്കുക. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്ന ചടങ്ങിനായി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here