28.4 C
Kollam
Tuesday 17th November, 2026 | 09:28:32 PM
Home News Kerala ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ ഇടിച്ചുകയറ്റി ആക്രമണം; ഒരാൾ പിടിയിൽ

ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ ഇടിച്ചുകയറ്റി ആക്രമണം; ഒരാൾ പിടിയിൽ

Advertisement

കോഴിക്കോട്: ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് പജേറോ വാൻ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ആദർശ് (30) എന്നയാളെയാണ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഘത്തിന്റെ കയ്യേറ്റത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പുതിയറ മിംസ് ആശുപത്രിക്ക് സമീപത്തെ ഷോറൂമിലായിരുന്നു സംഭവം. നാലംഗ സംഘം സഞ്ചരിച്ച പജേറോ വാൻ ഷോറൂമിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഈ സമയം ജീവനക്കാരും കാർ വാങ്ങാനെത്തിയവരും ഷോറൂമിനുള്ളിലുണ്ടായിരുന്നു. വാഹനം പാഞ്ഞടുക്കുന്നത് കണ്ട് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

തുടർന്ന് സംഘം ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഇതിനിടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here