28.4 C
Kollam
Tuesday 17th November, 2026 | 10:25:21 PM
Home News Kerala കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന് എത്തിയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന് എത്തിയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

Advertisement

തിരുവനന്തപുരം. കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന് എത്തിയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു.സ്കൂൾ കെട്ടിടത്തിന് മുമ്പിലെ വെയിറ്റിംഗ് ഷെഡ്ഡിൽ നിൽക്കുന്നതിനിടെ ആണ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റത്.ഒറ്റ ശേഖരമംഗലം ജനാർദ്ദനപുരം സ്കൂളിലാണ് കാട്ടാക്കട സബ് ജില്ലാ കലോത്സവം നടക്കുന്നത്.

സ്കൂളിന് വെളിയിലായിരുന്നു സംഭവം.ചെമ്പൂര് എൽ എം എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബ്ലെസ്സിക്കാണ് പാമ്പുകടിയേറ്റത്.സ്കൂളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാട്ടാക്കട മമൽ ആശുപത്രിയിലെ ജീവനക്കാർ ആശുപത്രിയുടെ ആംബുലൻസിൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

എന്തോ കടിച്ച് ഇഴഞ്ഞു പോകുന്നതായി കണ്ടു എന്ന് വിദ്യാർത്ഥിനി കൂടെയുള്ളവരോട് പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ ഒബ്സർവേഷനിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here