Home News Breaking News പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

Advertisement

കൊച്ചി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. അരൂര്‍ സ്വദേശിനി നിയ ലെനിന്‍, അരൂര്‍ സ്വദേശിനി നെന്മാറ ചക്കാത്തറയില്‍ രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും പ്രായം 13 വയസ്സാണ്.

നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അരൂര്‍ സ്വദേശിനി നിയ ലെനിന്‍. ഈ മാസം ആറാം തീയതിയാണ് നിയയ്ക്ക് പാമ്പു കടിയേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞ നിയ ലെനിന്‍, ഇന്ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്. നെന്മാറ സ്വദേശിനിയായ രാജേശ്വരിക്ക് രണ്ടാഴ്ച മുമ്പാണ് പാമ്പുകടിയേറ്റത്. വീട്ടില്‍ വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here