27 C
Kollam
Thursday 15th October, 2026 | 01:45:09 AM
Home News Breaking News പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം,ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം,ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

കണ്ണൂര്‍. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥ

കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ല എന്ന് വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തം. രാവിലെ 10.15നു ചികിത്സ തേടി എത്തിയ കുട്ടിക്ക് അനസ്തീഷ്യ നൽകിയത് വൈകിട്ട് 4.15നു. അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ മതിയായ സൗകര്യം ഉണ്ടായിരുന്നൊ എന്ന് സംശയം

ഡോക്ടർമാർക്ക് എതിരെ അന്വേഷണം നടത്തി പോലീസിന് നടപടി എടുക്കാമെന്നും വിലയിരുത്തൽ. മെഡിക്കൽ ബോർഡ്‌ റിപ്പോർട്ട്‌ മൂന്നു ദിവസത്തിനകം പോലീസിന് കൈമാറും. മെഡിക്കൽ ബോർഡ് യോഗത്തിൽ ഡി എം ഓ യും സർക്കാർ പ്ലീഡറും തമ്മിൽ തർക്കം

കൂടുതൽ അംഗങ്ങളെ യോഗത്തിൽ പങ്കെടുപ്പിക്കാൻ dmo അനുമതി നൽകിയത് പ്ലീഡർ എതിർത്തു