26.6 C
Kollam
Wednesday 8th July, 2026 | 12:50:42 AM
Home News Breaking News വീണ്ടും അർജൻ്റീനിയൻ കുതിപ്പ്, ഈജിപ്റ്റിനെ തോല്പിച്ച് ക്വാർട്ടറിൽ

വീണ്ടും അർജൻ്റീനിയൻ കുതിപ്പ്, ഈജിപ്റ്റിനെ തോല്പിച്ച് ക്വാർട്ടറിൽ

ന്യൂജെഴ്സി : ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ വീണ്ടും ഇതിഹാസമെഴുതി അർജൻ്റീന. ലോകകപ്പിൻ്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ കളി തുടങ്ങി 67 മിനിട്ട് വരെ രണ്ട് ഗോളുകൾ ക്ക് പിന്നിലായിരുന്ന അർജൻ്റീന ഈജിപ്റ്റിനെ 3-2 ന് തോല്പിച്ച് ക്വാർട്ടറിലേക്ക് പ്രവേശിച്ചു. കളിയുടെ ആദ്യ പകുതിയുടെ 15-ാം മിനിട്ടിൽ ഈജിപ്പ്തിൻ്റെ വൈ ഇബ്രാഹിം ആദ്യ ഗോൾ നേടി. 67 -ാം മിനിട്ടിൽ എം .സിക്കോ രണ്ടാംഗോൾ നേടിയതോടെ ഫുട്ബാളിലെ മിശിഹായുടെ ടീം പകച്ചു പോയന്ന് കരുതിയ ആരാധാകരെ ആവേശത്തിലാഴ്ത്തി
79 -ാം മിനിട്ടിൽ സി റൊമീ റോ അർജൻ്റീനയ്ക്ക് വേണ്ടി ആദ്യഗോൾ നേടി.8 3 -ാം മിനിട്ടിൽ ലെയോണൽ മെസി രണ്ടാംഗോൾ നേടിയതോടെ ആരാധകരുടെ ആവേശം അണ പൊട്ടി. ഇൻജുറി ടൈമിൽ ഇ ഫെർണ്ണാണ്ടസ് മൂന്നാം ഗോൾ നേടിയപ്പോൾ കളി തുടങ്ങിയിട്ട് 93 മിനിട്ടുകൾ പിന്നിട്ടിരുന്നു. ആകെ 95 മിനിട്ടുകൾ നീണ്ടകളിയിൽ അങ്ങനെ മിശിഖായുടെ അർജൻ്റീന വീണ്ടും ചരിത്രം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here