26.1 C
Kollam
Saturday 22nd August, 2026 | 07:41:49 AM
Home News Local പനപ്പെട്ടി ഗവ.എല്‍പിഎസില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

പനപ്പെട്ടി ഗവ.എല്‍പിഎസില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എല്‍പിഎസില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവശക്തി ഗ്രന്ഥശാലയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

യുവശക്തി പ്രസിഡന്റ് നടന്‍ ഗോപകുമാര്‍ ബഷീര്‍ അനുസ്മരണം നടത്തി. ഹെഡ്മിസ്ട്രസ് വിദ്യാറാണി, എസ്എംസി അംഗങ്ങളായ രേഷ്മ, സൂഫിയാന്‍, വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ പത്മിനി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ പുസ്തക പ്രദര്‍ശനം, ബഷീര്‍കഥാപാത്ര അവതരണം ,നോവല്‍ ദൃശ്യാവിഷ്കാരം എന്നിവ നടന്നു.