27 C
Kollam
Thursday 15th October, 2026 | 04:00:55 AM
Home News Kerala പ്രായപൂർത്തിയാവാത്ത മലയാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അസമിലും നാഗാലാൻഡിലുമെത്തിച്ച രണ്ടുപേർ പിടിയിൽ

പ്രായപൂർത്തിയാവാത്ത മലയാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അസമിലും നാഗാലാൻഡിലുമെത്തിച്ച രണ്ടുപേർ പിടിയിൽ

പ്രായപൂർത്തിയാവാത്ത മലയാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അസമിലും നാഗാലാൻഡിലുമെത്തിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം എടപ്പാളില്‍ നിന്നാണ് 17 കാരിയെ പ്രണയം  നടിച്ച് അസമിലേക്ക്  തട്ടിക്കൊണ്ട് പോയത്. അസംകാരനടക്കം  2 പേരാണ് പിടിയിലായത്. അസം ഉറിയംഘട്ട് ഉദയ് ഗോകോയി, ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ എന്നിവരാണ് അറസ്റ്റിലായത്. 

 ചങ്ങരംകുളം പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതിയുടെ  നാട്ടിലെത്തിയപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം പെൺകുട്ടി അറിയുന്നത്. മദ്യം നൽകി പെൺകുട്ടിയെ ഉപദ്രവിച്ചതായും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്തുടർന്നെത്തിയാണ് കേരള പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും പ്രതികളെ പിടികൂടിയതും.