സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം,എന്‍ഐഎ

കൊച്ചി.മലപ്പുറത്ത് ലോറിയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതിന് പിന്നില്‍ വന്‍ ശൃംഖലയെന്ന് എന്‍ഐഎ. മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ നിര്‍ണായക ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചു.സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം ലക്ഷ്യമിട്ടാണെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. ഫെബ്രുവരിയില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിയിലാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്്. ഉള്ളികൊണ്ടുവന്ന ലോറിയില്‍ 448 പെട്ടികളിലായി 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 35 പെട്ടികളിലായി 10,500 നോണ്‍-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് ഒളിപ്പിച്ചിരുന്നത്. മറ്റൊരു ടെംപോയിലേക്ക് ഇവ മാറ്റുന്നതിനിടെ … Continue reading സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം,എന്‍ഐഎ