27.4 C
Kollam
Thursday 5th November, 2026 | 09:36:31 PM
Home News Kerala സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു

സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു

Advertisement

പത്തനംതിട്ട: സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്റുപറമ്പില്‍ സോനു തോമസിനാണ് (28) കടിയേറ്റത്. സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പാണ് യുവതിയെ കടിച്ചത്.

കഴിഞ്ഞദിവസം രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്‌കാനിങ് സെന്ററില്‍ ജോലിക്കു പോകുന്നതിനിടെയാണ് കയ്യില്‍ എന്തോ കുത്തിയതായി സോനുവിന് തോന്നിയത്. സ്‌കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയര്‍ന്നു വരുന്നതു കണ്ടത്.

കയ്യില്‍ നോക്കിയപ്പോള്‍ ചോര പൊടിയുന്നതു കണ്ടു. ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സോനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് അണലിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും സോനു പറഞ്ഞു.