ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു
ചേര്‍ത്തല: ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു. ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോവിന്‍ റോട്രിഗ്‌സിനാണ് പാമ്പുകടിയേറ്റത്. ചേര്‍ത്തല കോടതിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ചൊവ്വ രാത്രിയാണ് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ ചേര്‍ത്തലയിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് മജിസ്‌ട്രേറ്റ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സുള്ളത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed