Advertisement
കൊല്ലം : കൊട്ടിയം വൈ കെ ഏജൻസി മാനേജറും അക്യുപങ്ചർ പ്രാക്ടീഷണറുമായ നിസാർ , ഫോർട്ട് കൊച്ചിയിൽ നടന്ന സൗത്ത് ഇന്ത്യ, കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ (2026 ഒക്ടോബർ 23-25) തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു. 74 കിലോ ഭാരവിഭാഗത്തിൽ മത്സരിച്ച അദ്ദേഹം സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും, സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.നാസറുദ്ദീന്റെ മകനാണ്
സ്ക്വാട്ട് 110 കിലോയും, ബെഞ്ച് പ്രസ് 80 കിലോയും, ഡെഡ്‌ലിഫ്റ്റ് 150 കിലോയും ഉൾപ്പെടെ ആകെ 340 കിലോ ഭാരമാണ് അദ്ദേഹം ഉയർത്തിയത്. കോച്ച് വേണുമാധവന്റെ കീഴിലാണ് പരിശീലനം. ജനുവരിയിലെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും ഗോവ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.


































